കോഴിക്കോട്: കലോത്സവ നഗരിയില്‍ ഗസല്‍ വിരുന്നൊരുക്കി റാസയും ബീഗവും സൈനൂട്ടിയും. ഗുലാംഅലിയും മെഹദിഹസനും ബാബൂക്കയും ഉമ്പായിയും പുനര്‍ജനിച്ച ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലെ വേദിയില്‍ വിരഹവും പ്രണയവും ഒരുമിച്ചൊഴുകി. പഴയ പാട്ടുകള്‍ക്കൊപ്പം റാസയും ബീഗവും മകള്‍ സൈനൂട്ടിയും പാടി ഹിറ്റാക്കിയ നീയെറിഞ്ഞല്ല്, ഓമാലാളെ നിന്നെയോര്‍ത്ത് തുടങ്ങിയ ഗാനങ്ങളും ആസ്വദാക മനസുകളുടെ ഹൃദയം കവര്‍ന്നു.
ഇവര്‍ക്കൊപ്പം ഓര്‍കസ്ട്ര കൈകാര്യം ചെയ്ത ഗസല്‍ ഗായകനായിരുന്ന ഉമ്പായിയുടെ മകനും പ്രമുഖ ഗിറ്റിസ്റ്റുമായ സമീര്‍ ഉമ്പായി, തബലയില്‍ വിസ്മയം തീര്‍ത്ത ജിത്തു ഉമ്മന്‍ തോമസ്, വൈലിനില്‍ വിവേക് എന്നിവരും ശ്രദ്ധേയ സാനിധ്യമായി. സദസില്‍ നിന്നുള്ള ആവശ്യം ശക്തമായതോടെ ഓര്‍ക്രസ്ട്രാ അംഗങ്ങളും റാസക്കും ബീഗത്തിനുമൊപ്പം പാടി. സല്‍ജാസ് കൊണ്ടോട്ടിയാണ് ശബ്ദ ക്രമീകരണങ്ങള്‍ നേതൃത്വം നല്‍കിയത്. രാത്രി വൈകി അവസാനിച്ച പരിപാടിയില്‍ നൂറുകണക്കിന് ഗസല്‍ പ്രേമമികളാണ് സാക്ഷികളായത്. ഇന്ന് ഫ്രീഡം സ്‌ക്വയറില്‍ തോല്‍പാവക്കൂത്ത് അരങ്ങേറും.