X

അസംസ്‌കൃത സസ്യാഹാരത്തിന്റെ പ്രചാരക ക്ഷീണം ബാധിച്ച് മരിച്ചതായി റിപ്പോർട്ട്

അസംസ്‌കൃത പച്ചക്കറി ഭക്ഷണത്തിന്റെ പ്രചാരക ക്ഷീണം ബാധിച്ച് മരിച്ചതായി റിപ്പോർട്ട്.റഷ്യൻ പൗരയായ ഷന്ന സാംസോനോവ എന്ന 39-കാരിയാണ് മരിച്ചത്.ഇവർ ഒരു ദശാബ്ദക്കാലമായി അസംസ്‌കൃത സസ്യാഹാരമാണ് പിന്തുടർന്നിരുന്നത്. വർഷങ്ങളോളം അസംസ്‌കൃത സസ്യാഹാരം പിന്തുടർന്നതുമൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അസംസ്കൃത ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നുപ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇവർ തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു പര്യടനത്തിനിടെ ജൂലൈ 21 ന് മരിച്ചുവെന്നാണ് പറയുന്നത്.

“കുറച്ച് മാസങ്ങൾക്ക് മുമ്പ്, ശ്രീലങ്കയിൽ വച്ച് ക്ഷീണിതയായി കാണപ്പെട്ട സാംസോനോവയോട്  ചികിത്സ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ വഴങ്ങിയില്ലെന്നും , വീണ്ടും അവളെ കണ്ടപ്പോൾ ഞാൻ ഭയന്നുപോയി.” യെന്നും അവരുടെ ഒരു സുഹൃത്ത് പറഞ്ഞു.”ഞാൻ അവളുടെ മുകളിൽ ഒരു നിലയാണ് താമസിച്ചിരുന്നത്, എല്ലാ ദിവസവും രാവിലെ അവളുടെ ചേതനയറ്റ ശരീരം കണ്ടെത്തുമെന്ന് ഞാൻ ഭയപ്പെട്ടു. ചികിത്സ തേടാൻ ഞാൻ അവളെ ബോധ്യപ്പെടുത്തി, പക്ഷേ അവൾ അത് തയ്യാറായില്ല ” അയൽവാസിയായ മറ്റൊരു യുവതി പറഞ്ഞു.

എന്തോ അണുബാധ മൂലമാണ് മകൾ മരിച്ചതെന്ന് സാംസോനോവയുടെ അമ്മ പറയുന്നത്. എന്നാൽ, മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മകൾക്ക് തളർച്ച ഉണ്ടായിരുന്നതായി ‘അമ്മ വെളിപ്പെടുത്തി.കഴിഞ്ഞ ഏഴ് വർഷമായി, വേവിക്കാത്ത പച്ചക്കറികളും മധുരമുള്ള ചക്ക, ദുറിയൻ എന്നിവ മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് ഒരു അടുത്ത സുഹൃത്ത് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

 

webdesk15: