X

സാധാരണക്കാർക്ക് കാൻസർ ചികിത്സ ലഭ്യമാക്കുന്ന ഡോ. രവി കണ്ണന് മാഗ്‌സസെ പുരസ്കാരം

സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുന്ന അസമിലെ കാൻസർ ചികിത്സാകേന്ദ്രത്തിലെ ഡയറക്ടറായ ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം. രവി കണ്ണൻ അടക്കം 4 പേർക്കാണ് ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം ലഭിച്ചത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റലിന്റെ ഡയറക്ടറാണ്. മാഗ്സസെ പുരസ്കാരം ലഭിക്കുന്ന 59-ാമത് ഇന്ത്യക്കാരനാണ് രവി കണ്ണൻ.ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ സർജനായി പ്രവർത്തിക്കുകയായിരുന്ന രവി കണ്ണൻ. 2007 ലാണ് അസമിൽ എത്തുന്നത്. ആരോഗ്യ രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ഫിലിപ്പീൻസിലെ സൈനിക ഭരണത്തിനെതിരെ അക്രമരഹിതമായ പ്രചാരണം നടത്തുന്ന മിറിയം കൊറോണൽ ഫെറെർ, ബംഗ്ലദേശിലെ വിദ്യാഭ്യാസ പ്രവർത്തകനായ കോർവി രക്ഷാനന്ദ്, കിഴക്കൻ തിമൂറിലെ പരിസ്ഥിതി പ്രവർത്തകനും സംഗീതജ്ഞനുമായ ഉഗേനിയ ലെമോസ് എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.

 

webdesk15: