അധോലോക കുറ്റവാളി രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു. 2016ല്‍ രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ് ചോദ്യം ചെയ്തത്.
ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ച് കന്റോമെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് ചോദ്യം ചെയ്തത്. എന്നാല്‍, താന്‍ സന്ദേശമയച്ചിട്ടില്ലെന്നാണ് രവി പൂജാരി നല്‍കിയ മറുപടി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുമെന്ന് കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു.