കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്്റ്റര്‍ ചെയ്ത കേസില്‍ റിമാന്റിലായിരുന്ന ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷരീഫിന് ജാമ്യം അനുവദിച്ചു. അക്കൗണ്ടില്‍നിന്ന് കണ്ടെടുത്ത പണം കുറ്റകൃത്യത്തിന്റെ ഭാഗമായി കരുതാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക) കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ്് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാ ജാമ്യം. തുടരന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാവണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, ജാമ്യ കാലയളവില്‍ സമാന രീതിയിലുള്ള മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം്അനുവദിച്ചത്. 2018 മുതല്‍ 2020 വരെ റഊഫിന്റെ അക്കൗണ്ടിലെത്തിയ പണം കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. അക്കൗണ്ടിലുള്ള പണം ഗള്‍ഫില്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നുള്ളതാണെന്നാണ് റൗഫിന്റെ വാദം. 2018 ല്‍ നാറാത്ത് കേസുമായി ബന്ധപ്പെട്ടതായാലും 2020 ലെ ഹാഥറസിലേക്ക് പുറപ്പെട്ട സംഘവുമായി ബന്ധപ്പെട്ട കേസാണെങ്കിലും അക്കൗണ്ടില്‍ എത്തിയ പണം കുറ്റകൃത്യത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി