വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഹോട്ട് ബെന്‍സ് എന്ന ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു.ഭക്ഷണം വെക്കുന്ന റാക്കില്‍ എലിയുടെ വീഡിയോ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൈമാറിയിരുന്നു.
കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ബേക്കറിയില്‍ പോയപ്പോഴാണ് സ്‌നാക്‌സ് വെക്കുന്ന ഭാഗത്ത് എലിയെ കാണാനിടയായത്. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിദ്യാര്‍ഥികള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് കൈമാറുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയില്‍ ബേക്കറിയില്‍ നിന്ന് എലി മൂത്രവും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബേക്കറി പൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയത്.