X

തീരാദുരിതമായി സംസ്ഥാനത്തെ റേഷൻ വിതരണം ; മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി സർക്കാർ

സംസ്ഥാനത്ത് റേഷൻ വിതരണം താറുമാറായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ശാശ്വത പരിഹാരം കാണാതെ സർക്കാർ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി മുന്നോട്ടുപോകുന്നുവെന്ന് ആക്ഷേപം . ഇ പോസ് പതിവായി തകരാറിലാകുന്നത് വ്യാപാരികളുടെയും കാർഡുടമകളുടെയും ക്ഷമ കെടുത്തിയിരിക്കുകയാണ്.
റേഷൻ മുടങ്ങുന്നതിനു പിന്നാലെ തകരാർ പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രി ഉൾപ്പെടെ അവകാശപ്പെടും

ഇ പോസ് തകരാറ് മൂലം മൂന്നു ദിവസം അടച്ചിട്ട ശേഷം റേഷൻ കടകൾ ഇന്നലെ ഭാഗികമായി തുറന്നെങ്കിലും വൈകിട്ടായപ്പോഴേക്കും മിക്കയിടത്തും ഇ പോസ് ഇഴഞ്ഞു തുടങ്ങി.കാർഡുടമകൾക്ക് പല തവണ മെഷീനിൽ വിരൽ വയ്ക്കേണ്ടി വന്നു.ഇ പോസ് പണിമുടക്കുമ്പോഴും തൊടുന്യായങ്ങൾ പറഞ്ഞ് തടിതപ്പുകയാണ് ഭക്ഷ്യവകുപ്പ് എന്നാണ് റേഷൻ ഉപഭോക്താക്കളുടെ പരാതി.ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം എല്ലാം സംസ്ഥാനങ്ങളിലും ഇ പോസ് വഴിയാണ് റേഷൻ വിതരണം. മറ്റൊരു സംസ്ഥാനത്തും ഇ പോസ് തകരാറു കാരണം റേഷൻ താളംതെറ്റുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

 

 

webdesk15: