കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ മുതല്‍ അഡ്വാന്‍സ് സ്‌റ്റോക്ക് നിര്‍ത്തിവെക്കാനും നവംബര്‍ ആറു മുതല്‍ മുഴുവന്‍ റേഷന്‍ കടകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാനും തീരുമാനിച്ചതായി റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന സമരസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. മെയ് 31ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും ഇപോസ് മെഷിന്‍ സ്ഥാപിക്കണമെന്നും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഭക്ഷ്യസുരക്ഷാ നയം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥലോഭി കിണഞ്ഞുശ്രമിക്കുകയാണ്. തെറ്റായ മെസേജുകള്‍ അയച്ച് റേഷന്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു. ആവശ്യമായ സ്റ്റോക്ക് നല്‍കാതെ മെസേജുകള്‍ അയക്കുന്നന്നു. ജോണി നെല്ലൂര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ടി മുഹമ്മദാലി, ഇ.അബൂബക്കര്‍ ഹാജി തുടങ്ങിയവരും പങ്കെടുത്തു.
നവംബര്‍ 6 മുതല്‍ റേഷന്‍ കടകള്‍ അടച്ചിടും
Tags: Ration shops