X

റേഷന്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

്മാനന്തവാടിയിലെ കെട്ടിടത്തിന് പുറകില്‍ റേഷന്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍

നൂറിലേറെ റേഷന്‍ കാര്‍ഡു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വയനാട്‌ മാനന്തവാടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന താലൂക്ക് സപ്ലൈ ഓഫീസാണ് മൂന്ന് മാസം മുന്‍പാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ട്രൈസം ഹാളിലേക്ക് മാറ്റിയത്. സിവില്‍ സ്റ്റേഷനില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് സപ്ലൈ ഓഫീസ് മാറ്റിയത്. സപ്ലൈ ഓഫീസിന് പുറകില്‍ അലക്ഷ്യമായി ഉപേക്ഷിച്ച റേഷന്‍ കാര്‍ഡുകള്‍ ചിലര്‍ എടുത്ത് കൊണ്ട് പോകുന്നുമുണ്ട്. റേഷന്‍കാര്‍ഡ് ഉടമകളുടെ ഫോട്ടോ പതിച്ച പുറംചട്ട അടക്കമുള്ള കാര്‍ഡുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചത് സപ്ലൈ ഓഫീസില്‍ നിന്ന് തന്നെയാണ്. വിരലടയാളം രേഖപ്പെടുത്തേണ്ടതിനാല്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ ഷാപ്പുകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ലഭിക്കില്ലെങ്കിലും റേഷന്‍ കാര്‍ഡ് മറ്റ് പലകാര്യങ്ങള്‍ക്കും സര്‍ക്കാര്‍, ബേങ്ക്, ആവശ്യങ്ങള്‍ക്കും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എ.പി.എല്‍, ബി.പി.എല്‍ പരാതികളെ തുടര്‍ന്ന് മാറ്റി നല്‍കിയവയും, പേര് ചേര്‍ക്കുന്നതിനും, നീക്കം ചെയ്യുന്നതിനുമായി നല്‍കിയ കാര്‍ഡുകള്‍ക്ക് പകരം വാങ്ങിവെച്ച് കാര്‍ഡുകളുമാണ് അലക്ഷ്യമായി ഉപേക്ഷിച്ചത്.

chandrika: