തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ എടിഎം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡാവുന്നു. നവംബര്‍ ഒന്നുമുതല്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങും. 25 രൂപയാണ് പുതിയ രൂപത്തിലേക്ക് മാറുന്നതിനുള്ള ഫീസ്. എന്നാല്‍ മുന്‍ഗണനാ വഭാഗത്തിന് സൗജന്യമായിരിക്കും.
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിന്റെ ഇരുപുറങ്ങളിലായി വിവരങ്ങള്‍ ചേര്‍ക്കും. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ മുന്‍വശത്തും പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ എന്നിവ പിറകിലും രേഖപ്പെടുത്തും.
താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പി.ഡി.എഫ് പ്രിന്റെടുത്തും, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയല്‍ കാര്‍ഡ് ആയി കയ്യില്‍ കൊണ്ടു നടക്കാനാവും വിധമാണ് ഇതിന്റെ ക്രമീകരണം.