റേഷന്‍കാര്‍ഡ് മസ്റ്ററിംഗിന്റെ സമയപരിധി നവംബര്‍ 30വരെ നീട്ടി. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ഈ മാസം 30വരെ മസ്റ്ററിംഗ് ചെയ്യാമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയത്.
നേരത്തെ നവംബര്‍ അഞ്ച് വരെയായിരുന്നു മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംഗിനായി സമയപരിധി അനുവദിച്ചിരുന്നത്.
ഐറിസ് സ്‌കാനര്‍ സംവിധാനം ഉപയോഗിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 100 ശതമാനം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേരാ കെവൈസി ആപ്പാണ് മസ്റ്ററിംഗിനായി കേരളം ഉപയോഗിക്കുന്നത്. ഈ ആപ്പിലൂടെ നവംബര്‍ 11 മുതല്‍ മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കും.