X

റേഷൻ കാർഡ്‌– ആധാർ ബന്ധിപ്പിക്കൽ അടുത്ത മാർച്ച്‌ 31 വരെ

അടുത്തവർഷം മാർച്ച്‌ 31 വരെ റേഷൻ കാർഡ്‌ ആധാറുമായി ബന്ധിപ്പിക്കാമെന്ന്‌ ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. അതുവരെ വോട്ടർ തിരിച്ചറിയൽ കാർഡ്‌, പാൻ കാർഡ്‌, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌, ഗസറ്റഡ്‌ ഓഫീസറുടെ ഔദ്യോഗിക ലെറ്റർ ഹെഡിലുള്ള സാക്ഷ്യപത്രം, ഫോട്ടോയും പേരുമുള്ള തപാൽ വകുപ്പ്‌ മേൽവിലാസ കാർഡ്‌, ഫോട്ടോയുള്ള കിസാൻ പാസ്‌ബുക്ക്‌ എന്നിവ ഗുണഭോക്താക്കൾക്ക്‌ ഉപയോഗിക്കാം. ഒരു രാജ്യം, ഒരു റേഷൻ കാർഡ്‌ പദ്ധതിയുടെ ഭാഗമായി 99.8 ശതമാനം റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

webdesk13: