റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ നടപ്പാക്കിയ തൊഴില്‍ അനുപാത ക്രമീകരണം തൊഴിലന്വേഷകരായ അനേകങ്ങള്‍ക്ക് കടുത്ത നിരാശയുളവാക്കി. ഓരോ സ്ഥാപനങ്ങളിലുമുള്ള മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ പരമാവധി 20 ശതമാനംവരെ മാത്രമെ ഒരു രാജ്യത്തുനിന്നു ഉണ്ടാവാന്‍ പാടുള്ളുവെന്നതാണ് പുതിയ വ്യവസ്ഥ.
തൊഴില്‍ മേഖലകളില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും തുല്യപരിഗണന നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം യുഎഇയിലെ നല്ലൊരുശതമാനം സ്ഥാപനങ്ങളിലും ഇന്ത്യക്കാരുടെ എണ്ണം പരമാവധിയിലേറെയാണ്. അതുകൊണ്ടുതന്നെ അത്തരം സ്ഥാപനങ്ങളില്‍ തല്‍ക്കാലം ഇന്ത്യന്‍ തൊഴിലാൡകള്‍ക്ക് അവസരം ലഭിക്കുകയില്ല.
തൊഴില്‍തേടി സന്ദര്‍ശക വിസയിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് കനത്ത നിരാശയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. നിലവിലെ ജോലി മാറി മറ്റൊരിടത്ത ജോലിയില്‍ പ്രവേശിക്കുവാന്‍ വേണ്ടി വിസ കാന്‍സല്‍ ചെയ്തവരും കടുത്ത പ്രയാസത്തിലായി മാറി. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും പുതിയ സ്ഥാപനത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത സാഹചര്യവുമാണ് ഇവര്‍ക്കുണ്ടായിട്ടുള്ളത്.