ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തത്മൂലം കയര്‍ വ്യവസായ സഹകരണ സംഘം പ്രതിസന്ധിയില്‍ സംസ്ഥാനത്ത് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയതോടെയാണ് കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലായത്. ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങളാണ് സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ കയര്‍ഫെഡ് ഗോഡൗണിലും സംഘത്തിന്റെ സംഭരണശാലയിലും കെട്ടി കിടക്കാന്‍ തുടങ്ങിയതോടെ വിവിധ ജില്ലകളില്‍ നിന്നായി 5000ത്തിലധികം സ്ത്രീ തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയുടെ വക്കിലായത്. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഈ തൊഴിലാളികള്‍ക്ക് കൂലിയും ലഭിക്കുന്നില്ല.
1958-ല്‍ പ്രവര്‍ത്തനം തുടങ്ങിയ മിക്ക സംഘങ്ങളും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം കൊണ്ടും ഗുണമേന്മയുള്ള ഉല്‍പ്പാദനം കൊണ്ട് മികച്ച നിലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ചൂടിപ്പായകള്‍, ചെറിയ തടുക്കുകള്‍, ചകിരി ആഭരണങ്ങള്‍, വിവിധയിനം ചൂടികള്‍ എന്നിവയായിരുന്നു മിക്ക സംഘങ്ങളിലും ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കിട്ടാതായതോടെ സംസ്ഥാന മൊട്ടുക്കമുള്ള സംഘത്തിന്റെ സംഭരണശാലകളില്‍ ലക്ഷങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് കെട്ടികിടക്കുന്നത്.
കയര്‍ഫെഡിന് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തതാണ് പ്രതിസന്ധിക്കിടയാക്കിയിട്ടുള്ളത്. പച്ച ചകിരി നാരാണ് ഇപ്പോള്‍ കയര്‍ഫെഡ് സംഘങ്ങള്‍ക്ക് ഉല്‍പ്പാദനത്തിന് നല്‍കുന്നത്. ഇത്തരം നാരുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ പ്രിയം കുറവാണ്. നേരെത്തെ അഴുകിയ തൊണ്ടില്‍ നിന്നുള്ള നാരായിരുന്നു സംഘങ്ങള്‍ക്ക് ലഭിച്ചിരുന്നത്. പച്ച തൊണ്ടില്‍ നിന്ന് നാര് ഉല്‍പ്പാദിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ചകിരി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലെ പ്രിയം കുറയാനിടയാക്കിയതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
വിവിധ കയറുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള എല്ലാ നൂതന സംവിധാനങ്ങളുമുള്ളതാണ് മിക്ക സംഘത്തിലെയും ഫാക്ടറികള്‍. സെമി ഓട്ടോമാറ്റിക് ലൂം, വുഡണ്‍ലും, ഫ്രെയിം മാറ്റ് മെഷീന്‍, മോട്ടോര്‍ റാട്ട്, ഇലക്ട്രിക്‌റാട്ട്, പരമ്പരാഗത എല്ലാ അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളികളും ജില്ലകളിലെ എല്ലാ സംഘങ്ങളിലും ലഭ്യമാണ്. 2006-07 വര്‍ഷം വരെ സംഘങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും പ്രവര്‍ത്തന മൂലധനം ലഭിച്ചിരുന്നു.
2008 മുതല്‍ ഇതും മുടങ്ങി കിടക്കുകയാണ്. പ്രവര്‍ത്തന മൂലധനം ലഭിച്ചിരുന്നെങ്കില്‍ സംഘം നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധി വരെ സഹായകമായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. സംഘങ്ങളില്‍ നിന്ന് ലഭിക്കുന്ന കൂലി കൊണ്ട് മാത്രം ഉപജീവനം നടത്തുന്നതാണ് മിക്ക തൊഴിലാളികളുടെയും കുടുംബങ്ങള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ തന്നെ സംഭരണശാലകളില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ മിക്ക സംഘങ്ങളിലും പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു വര്‍ഷം 500 ക്വിന്റല്‍ വരെ ഉല്‍പ്പാദനം നടത്തിയിരുന്ന സംഘത്തിന് പ്രതിസന്ധി മൂലം ഉല്‍പ്പാദനം കുറക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക സംഘങ്ങളും.ചെന്നൈ-ചേര്‍ത്തല-ആലപ്പുഴ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാന്‍ അധികൃതര്‍ ശ്രമിച്ചാല്‍ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും
കൈപ്പിരി ചൂടിക്ക് ആവശ്യക്കാര്‍ കുറഞ്ഞതും തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കയര്‍ കുറഞ്ഞ വിലക്ക് വിപണിയില്‍ സ്ഥാനം പിടിച്ചതുമാണ് കയര്‍ വ്യവസായ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.