പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവിതം പുസ്തകമാവുന്നു. പ്രസിദ്ധീകരണവകാശം ഹാര്‍പ്പിന്‍ കോളിന്‍സിനാണ്. രണ്ടുകോടി രൂപയ്ക്കാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധനാവകാശം സമ്പാദിച്ചത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച മലയാളി കൂടിയായ തോമസ് മാത്യുവാണ് ടാറ്റയുടെ ജീവചരിത്രം എഴുതുന്നത്. മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധമുണ്ട് ഇദ്ദേഹത്തിന്. പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോബുക്ക് വില്പനാവകാശങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് രണ്ടു കോടിയിലധികം രൂപയ്ക്ക് കരാറായിട്ടുള്ളത്.
- 3 years ago
Test User