X

കേരളം എലിപ്പിനി ഭീഷണിയില്‍, ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്‍

 

സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചു അഞ്ച് പേര്‍ മരിച്ചു. കഴിഞ്ഞ മാസം 20 മുതല്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ഇന്നു മരിച്ചവരില്‍ ഒരാളുടെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നവരാണ്.

എലിപ്പനി മൂലം മലപ്പുറത്ത് രണ്ടു പേര്‍ മരിച്ചപ്പോള്‍ കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തര്‍ വീതമാണ് മരിച്ചത്. ചൊവ്വാഴ്ച 115 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി.

ഇന്ന് ഡെങ്കിപ്പനി മൂലം ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 38 പേര്‍ ഡങ്കിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു.

എലിപ്പനി തടയാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്‌ബോഴും ദിനം പ്രതി പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന യുണ്ടാക്കുന്നത് ആശങ്ക പടര്‍ത്തുന്നു.

chandrika: