X
    Categories: indiaNews

യു.പിയിലെ ദുദ്‌വ നാഷണല്‍ പാര്‍ക്കില്‍ അപൂര്‍വയിനം പാമ്പുകള്‍

യു.പിയിലെ ദുദ്‌വ നാഷണല്‍ പാര്‍ക്കില്‍ രണ്ട് അപൂര്‍വയിനം പാമ്പുകളെ കണ്ടെത്തി. യു.പിയില്‍ ഒരു നൂറ്റാണ്ട് മുമ്പ് അവസാനമായി കണ്ട പെയിന്റഡ് കീല്‍ബാക്ക്, വനങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രൗണ്‍ വൈന്‍ പാമ്പ് എന്നിവയെ ആണ് കണ്ടെത്തിയതെന്ന് പാര്‍ക്ക് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും പറയുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജീവശാസ്ത്രജ്ഞര്‍ ദുദ്വയില്‍ ഒരു പെയിന്റ്ഡ് കീല്‍ബാക്കിനെ കണ്ടിരുന്നു. വിഷമില്ലാത്ത പാമ്പിനെ ചത്ത നിലയില്‍ ആണ് കണ്ടെത്തിയത്. 117 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ദുദ്വയില്‍ ഈ പാമ്പിനെ കാണുന്നത്. 1907ല്‍ ഫൈസാബാദ് പ്രദേശത്താണ് ഈ ഇനത്തെ അവസാനമായി രേഖപ്പെടുത്തിയതെന്ന് ജീവശാസ്ത്രജ്ഞര്‍ പറഞ്ഞു.

നേരിയ വിഷമുള്ള ബ്രൗണ്‍ വൈന്‍ പാമ്പിനെയും കണ്ടെത്തിയത് ഏതാനും മാസം മുമ്പാണ്.

webdesk17: