രക്തച്ചൊലിച്ചുകള്‍ക്കൊടുവില്‍ സിറിയയിലെ തന്ത്രപ്രധാന നഗരമായ റഖയെ ഇസ്ലാമിക് സ്‌റേറ്റ് ഭീകരില്‍ നിന്നും കുര്‍ദ് -അറബ് സംയുക്ത സൈന്യം മോചിപ്പിച്ചു.
യു.എസിന്റെ സഹായം ലഭിക്കുന്ന സൈനിക സംഖ്യമാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സസ്(എസ്.ഡി.എഫ്). നാലു മാസത്തെ ഓപ്പറേഷനൊടുവില്‍ ചൊവ്വാഴ്ചയാണ് റഖ ഐസില്‍ നിന്നും തിരിച്ചു പിടിച്ചത്. ഇസ്ലാമിക് ഭീകരുമായുള്ള അന്തിമ പോരാട്ടം നടന്നത് റഖയിലെ ഒരു സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലായിരുന്നു.
രക്തരൂക്ഷിത യുദ്ധത്തിനൊടുവില്‍ ഇപ്പോള്‍ റാഖയില്‍ നടക്കുന്നത് ശുദ്ധീകരണ പ്രക്രിയയാണെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഹാഷിം അല്‍ബാറ തുര്‍ക്കിയിലെ അന്താക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘എസ്.ഡി.എഫിന്റെ നൂറുകണക്കിന് പോരാളികള്‍ മഞ്ഞ പതാകകളുമായാണ് റാഖ നഗരത്തില്‍ പ്രവേശിക്കുന്നത്. അവര്‍ ഡസന്‍ കണക്കിന് ശത്രുക്കളെ കൊന്നവരാണ്. നഗരത്തില്‍ കുഴിച്ചിട്ട സ്‌ഫോടക വസ്തുക്കളും മറ്റും പുറത്തെടുക്കാന്‍ ഒരുപാട് സൈനികരെ വേറെയും നഗരത്തില്‍ നിയോഗിച്ചിട്ടുണ്ട്’.
കഴിഞ്ഞ ജുണിലാണ് എസ്.ഡി.എഫ് സിറിയയില്‍ ആക്രമണം ആരംഭിച്ചത്. ജനുവരി മുതല്‍ 3000 ത്തിലധികം ബോംബുകളാണ് റഖ നഗരത്തില്‍ മാത്രമായി കുഴിച്ചിട്ടിരിക്കുന്നത്. ഇത് സ്‌കൂളുകളേയും ആശുപത്രികളേയും തകര്‍ത്തു കൊണ്ടിരുന്നു. മനുഷ്യാവകാശ സംഘടനയായ ‘റീച്ച’് കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പഠന പ്രകാരം യുദ്ധത്തിനു മുമ്പ് റാഖയില്‍ മൂന്ന് ലക്ഷം ജനങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് നഗരത്തില്‍ വൈദ്യുതിയോ, കുടിക്കാവുന്ന വെള്ളമോ ഇല്ല. അവസാനമായി ഉണ്ടായിരുന്ന നഗരത്തിലെ ഏക ബേക്കറി കടയും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
സിറിയന്‍ നെറ്റ് വര്‍ക്ക് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടയുടെ കണക്കുപ്രകാരം തൊള്ളായിരത്തിലധികം പൗരന്മാരാണ് വിവിധ ആക്രമങ്ങളിലായി അടുത്തിടെ കൊല്ലപ്പെട്ടത്.
അതേസമയം, റഖ നഗരം നേരിടുന്ന പ്രതിസന്ധികള്‍ ഇതു മാത്രമല്ല. നഗരത്തിന്റെ രാഷ്ട്രീയ അനിശ്ചിതത്വമാണ് അടുത്ത പ്രതിസന്ധി. യു.എസും എസ്.ഡി.എഫും റഖയെ തദ്ദേശീയ പൊരന്മാര്‍ക്ക് തന്നെ വിട്ടു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിന്റെ അതിര്‍ത്തികളും രാഷ്ട്രീയ രൂപങ്ങളും ഇപ്പോഴും അവ്യക്തമായി തന്നെ തുടരുന്നതും വംശീയ-ഗോത്ര വൈവിധ്യങ്ങളും പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.