Categories: indiaNews

മണിപ്പൂരില്‍ ബലാത്സംഗത്തിനിരയായ യുവതിയുടെ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി

മണിപ്പൂരില്‍ കലാപകാരികള്‍ നഗ്‌നയാക്കി നടത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത യുവതികളില്‍ ഒരാളുടെ സഹോദരനെയും അച്ഛനെയും കൊലപ്പെടുത്തിയതായി അമ്മ. കുടുംബത്തിന് ഇനി ഒരിക്കലും ഗ്രാമത്തിലേക്ക് തിരികെ വരാന്‍ സാധിക്കില്ലെന്നും അവര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തങ്ങള്‍ നടന്ന ദുരിതത്തില്‍ നിന്ന് കരകയറിയിട്ടില്ല, ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ പറയുന്നു.

മെയ് നാലിനാണ് കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവതികളെ ജനക്കൂട്ടം നഗ്‌നരാക്കി തെരുവിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തത്.

webdesk11:
whatsapp
line