കണ്ണൂര്‍: അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് ബന്ധുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവം മൂടിവയ്ക്കാന്‍ അമ്മ നിരന്തരം ശ്രമിച്ചു. ബന്ധു പീഡിപ്പിക്കുമ്പോള്‍ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ അമ്മ വാ പൊത്തിപ്പിടിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു.
ഭര്‍ത്താവുമായി പിരിഞ്ഞ് ഭര്‍ത്താവിന്റെ ഒരു ബന്ധുവിന്റെ കൂടെ കഴിഞ്ഞ ആറ് കൊല്ലമായി താമസിക്കുകയാണ് കുട്ടികളുടെ അമ്മ. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ അമ്മയുടെ വീട്ടില്‍ അവധിക്ക് വന്നപ്പോഴാണ് പീഡനം നടന്നത്. ഇളയ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അമ്മയുടെ മുന്നില്‍വച്ച് ആദ്യം പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അന്ന് നിലവിളിച്ച് കരഞ്ഞപ്പോള്‍ അമ്മ വായ പൊത്തിപ്പിടിക്കുകയായിരുന്നു എന്ന് കുട്ടി പറയുന്നു.
പേടിയായതിനാല്‍ ഈ സംഭവം കുട്ടി ആരോടും പറഞ്ഞില്ല. മൂന്നാഴ്ച മുമ്പ്് പ്ലസ്ടുവില്‍ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി ഉപദ്രവിച്ചു. മൂത്തകുട്ടി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കുനേരെയുണ്ടായ അതിക്രമം കുട്ടി പറഞ്ഞത്. ഇവര്‍ അച്ഛനെ വിളിച്ച് സംഭവം പറഞ്ഞു. അച്ഛന്‍ കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചൈല്‍ഡ് ലൈനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് അമ്മയെയും 52 കാരനെയും പോക്‌സോ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.