X

അഭയകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് നേരെ ബലാത്സംഗം, മൂന്നു പേര്‍ കൊല്ലപ്പെട്ടു

 

ഭോപാല്‍: ഭോപാലിലെ സ്വകാര്യ അഭയകേന്ദ്രത്തില്‍ അന്തേവാസികളെ ബലാത്സംഗത്തിന് ഇരയാക്കി. അഭയകേന്ദ്രത്തിലുണ്ടായിരുന്ന മൂന്നു പേരെ സ്ഥാപനത്തിന്റെ ഉടമ കൊന്നതായും പരാതി. അന്തേവാസികളുടെ പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരനായ എഴുപതുകാരനായ മുന്‍ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തേവാസികളായ മൂന്നു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് സാമൂഹ്യനീതി വകുപ്പില്‍ പരാതി നല്‍കിയത്. പോലീസിനെ സമീപിക്കുന്നതിന് മുമ്പായിരുന്നു പരാതി. ഒരു ആണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതായ പരാതിയിലുണ്ട്. മറ്റൊരു കുട്ടിയെ തല ചുമരില്‍ അടിച്ചും കൊലപ്പെടുത്തി. രാത്രി മുഴുവന്‍ തണുപ്പത്ത് നിര്‍ത്തിയതിനെ തുടര്‍ന്ന് ഒരു കുട്ടിയും മരിച്ചുവെന്നും പരാതിയിലുണ്ട്.
1995ല്‍ രജിസ്റ്റര്‍ അഭയകേന്ദ്രത്തിന് സോഷ്യല്‍ ജസ്റ്റിസ് ഡിപാര്‍ട്‌മെന്റില്‍നിന്ന് സാമ്പത്തിക സഹായമുണ്ട്. 42 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളുമാണ് ഇവിടെയുള്ളത്. പത്തുവര്‍ഷമായി നാല് അധ്യാപകരാണ് ജോലി ചെയ്യുന്നത്. വാര്‍ഡന്റെ തസ്തികയില്‍ പത്തുവര്‍ഷമായി ആരുമില്ല. കേള്‍വിയും സംസാരശേഷിയുമില്ലാത്ത കുട്ടികള്‍ സഹായിക്കൊപ്പമെത്തിയാണ് പരാതി നല്‍കിയതെന്നും പരാതി കലക്ടര്‍ക്ക് കൈമാറിയതായും സോഷ്യല്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മോഹന്‍ തിവാരി പറഞ്ഞു.

chandrika: