X

വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ബി.ജെ.പി വനിതാ നേതാവിനും രണ്ട് ഡോക്ടര്‍മാര്‍ക്കും കോടതി നോട്ടീസ്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് ഡോക്ടര്‍മാര്‍ക്കും ബി.ജെ.പി വനിതാ നേതാവിനും പൊലിസ് നോട്ടിസ്.

ബി.ജെ.പി നേതാവും മുന്‍ എം.പിയും നടിയുമായ ലോക്കെറ്റ് ചാറ്റര്‍ജി, ഡോക്ടര്‍മാരായ കുനാല്‍ സര്‍കാര്‍, സുബര്‍ണോ ഗോസ്വാമി എന്നിവര്‍ക്കുമാണ് പൊലിസ് സമന്‍സ് അയച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി ലാല്‍ബസാറിലെ പൊലിസ് ആസ്ഥാനത്ത് ഹാജരാവണം എന്നാണ് നിര്‍ദേശം.

ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.  സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ഇതിനിടെയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത്. കേസന്വേഷണവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായും ബന്ധപ്പെട്ടാണ് ഡോക്ടര്‍ ഗോസ്വാമി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.

webdesk14: