X
    Categories: CultureMoreViews

ബീഹാറില്‍ പട്ടാപകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍  പ്രചരിപ്പിച്ചു

പാറ്റ്‌ന: ബീഹാറിലെ ജെഹാനാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഏതാനും യുവാക്കള്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ലൈംഗികാതിക്രമം കാണിക്കുകയമായിരുന്നു. റോഡരികില്‍ നില്‍ക്കുന്നവരോട് രക്ഷിക്കാന്‍ പെണ്‍കുട്ടി കേണപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ല.

വീഡിയോയില്‍ പ്രതികളുടെ ബൈക്കിന്റെ ദൃശ്യങ്ങളുണ്ട്. ഇതില്‍ നിന്ന് ബൈക്ക് നമ്പര്‍ പിന്തുടര്‍ന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രജിസ്‌ട്രേഷനിലെ മേല്‍വിലാസം വെച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്കുടമ മൂന്ന് വര്‍ഷമായി പാറ്റ്‌നയില്‍ സ്ഥിരതാമസമാക്കിയ ആളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: