X

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല; ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദീര്‍ഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പിന്നീട് ബലാല്‍സംഗ പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം ഒരുമിച്ച് കഴിയുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തയാള്‍ മറ്റൊരാളെ വിവാഹം ചെയ്തതിനെതിരെഡല്‍ഹി സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിഭു ബഖ്രുവാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

മാസങ്ങളോളം ഒരുമിച്ച് താമസിച്ചവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വേര്‍പിരിയുമ്പോള്‍ ബലാല്‍സംഗ കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാവുകയാണ്. ഇത്തരം കേസുകളില്‍ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാവുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

web desk 1: