X

ബലാത്സംഗക്കേസ്; പ്രതിയുടെ തലയ്ക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

ഒളിവില്‍ പോയ പ്രതിയുടെ തലയ്ക്ക് 30,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ അനുപൂര്‍ ജില്ലാ പൊലീസ്. പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു ഒളിവില്‍ പോയതിനെതുടര്‍ന്നാണ് പൊലിസ് നടപടി. മയക്കുമരുന്ന് നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്തെന്ന് പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള വയലില്‍ ഡിസംബര്‍ 4നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മരണകാരണം അമിതരക്തസ്രാവമാണ്. യശ്വന്ത് മര്‍വി എന്നയാളാണ് പ്രതിയുടെ പേര്. വെള്ളിയാഴ്ച തൊട്ട് ഇയാളെ കാണാനില്ല. പെണ്‍കുട്ടിയെ കാണാതാകുന്നതിന് മുമ്പ് പെണ്‍ക്കുട്ടിക്കൊപ്പം പ്രതിയ കണ്ടതായി കുടുംബം പറയുന്നുണ്ട്.

ഇന്നലെ പെണ്‍കുട്ടിക്ക് നീതി ലഭികണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് പ്രതിയുടെ തലയ്ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഐപിസി 376ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടില്ല.

Test User: