കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് യുപി സ്വദേശികള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഞ്ഞുമ്മലില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പിടിയിലായത്.

കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ട്. ഇവര്‍ കേരളം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് വരെ കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയെ കൗണ്‌സിലിംഗിന് വിധേയമാക്കിയപ്പോള്‍ ആണ് പീഡന വിവരം അറിയുന്നത്.

Test User:
whatsapp
line