വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസില്‍ നാല് നിര്‍മ്മാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നിര്‍മ്മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി.
സിനിമയുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോള്‍ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.
ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.