X

പീഡന പരാതിക്കേസില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയില്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ നടന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഈ മാസം 17 ന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ഉള്‍പ്പെടെ ആരോപിച്ച് ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്റ്റേ ഈ മാസം ഒന്‍പതിന് ഹൈക്കോടതി നീക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് തന്റെ പേരില്‍ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ നീക്കിയത്.

വിഷയം ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് കെ ബാബു, സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി അറിയിച്ച സാഹചര്യത്തില്‍ സത്യവാങ്മൂലം നല്‍കിയതെങ്ങനെയെന്ന് വിശദീകരിക്കാന്‍ നിര്‍ദേശിച്ചു. വ്യാജ രേഖ ചമയ്ക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചു.

 

webdesk14: