മുംബൈ: ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്നിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. രാം ലീല ടീം പങ്കെടുത്ത വിരുന്നില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീം ഉണ്ടെന്നാണ് വിവാദം.
2013 ലാണ് ഈ ഇഫ്താര്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് സന്ദീപ് സിങ് തുടങ്ങിയവരെയാണ് ചിത്രത്തില്‍ കാണുന്നത്. സന്ദീപിന് സമീപം ഇരിക്കുന്ന വ്യക്തിയെക്കുറിച്ചാണ് സംശയം ഉയര്‍ന്നത് എന്നാല്‍ അത് പ്രൊഡക്ഷന്‍ ഡിസൈനര്‍ വാസിഖ് ഖാനാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദീപിന്റെ പേര് ഉയര്‍ന്നു കേട്ടതോടെയാണ് ഈ ചിത്രം വിവാദമായത്.
കഴിഞ്ഞ ദിവസം ബിജെപി എംപി സുബ്രഹ്മണ്യ സ്വാമിയാണ് സന്ദീപിന്റെ ദുബായ് യാത്രയെക്കുറിച്ച് സംശയം ഉയര്‍ത്തിയത്. അതിന് പിന്നാലെയാണ് സന്ദീപിന് അധോലോക ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഇഫ്താര്‍ ചിത്രം വൈറലായത്. ബന്‍സാലി പ്രൊഡക്ഷന്റെ മുന്‍ സിഇഒ ആയിരുന്നു സന്ദീപ്. പിഎം നരേന്ദ്രമോദി നിര്‍മിച്ചത് അദ്ദേഹമാണ്. ജൂണ്‍ 14 ന് സന്ദീപ് സിങ്ങിന്റെ മരണം അറിഞ്ഞ് അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ആദ്യ വ്യക്തികളില്‍ ഒരാളാണ് സന്ദീപ്.