ആ കിതാബിലേക്കൊന്ന് നോക്കാമോ സഖാക്കളേ ….
തൊഴിലാളിയുടെ ന്യായമായ കൂലിക്ക് വേണ്ടി നിങ്ങൾ സമരം ചെയ്യുന്നതിന് 1500 വര്ഷം മുൻപ് തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിന് മുൻപ് കൂലി കൊടുക്കാൻ കല്പിച്ചൊരു വിപ്ലവകാരി ജീവിച്ചിരുന്നു !!
മാറുമറയ്ക്കാൻ സ്ത്രീകൾക്ക് മുല മുറിച്ചു സമരം ചെയ്യേണ്ടി വന്നതിനും 1500 വർഷം മുൻപ് മുഖവും മുൻകൈകളുമൊഴിച്ചു സ്ത്രീയുടെ സൗന്ദര്യം മറയ്ക്കാനുള്ള അവകാശം വകവെച്ചുകൊടുത്തൊരു വിപ്ലവകാരി ജീവിച്ചിരുന്നു !
സോഷ്യലിസം കൊണ്ടുവരാൻ നിങ്ങൾ ആളുകളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനും 1500 വർഷം മുൻപ് സക്കാത്ത് സംവിദാനം നടപ്പിലാക്കി സർക്കാർ ഖജനാവിൽ നിന്നും സഹായം വാങ്ങിക്കാനുള്ള ആളുകളില്ലാത്ത വിധം ഒരു സമൂഹത്തെ വാർത്തെടുത്ത ഒരു വിപ്ലവകാരി ജീവിച്ചിരുന്നു !
സ്ത്രീക്ക് ആത്മാവുണ്ടോ അവൾക്ക് അവകാശങ്ങളുണ്ടോ എന്ന് അങ്ങ് യൂറോപ്പിൽ ചർച്ച ചെയ്യുന്നതിനും 1500 വർഷം മുൻപ് അവൾക്ക് അവളുടെ അവകാശങ്ങൾ വകവെച്ചുകൊടുത്തൊരു വിപ്ലവകാരി ജീവിച്ചിരിക്കുന്നു !
നിങ്ങൾ സർവ്വരാജ്യത്തൊഴിലാളികളേ ഒന്നിക്കുവിൻ എന്ന് പറയുന്നതിനും 1500 വർഷം മുൻപ് അടിമയും ഉടമയും തമ്മിലുള്ള ദൈവീക ബന്ധത്തിൻറെ മൂല്യങ്ങൾ പഠിപ്പിച്ചുകൊടുത്തൊരു വിപ്ലവകാരി ജീവിച്ചിരുന്നു !
നിങ്ങൾ നിങ്ങളുടെ വള്ളി തൗസറിൽ മുള്ളി നടക്കുന്നതിനും 1500 വർഷം മുൻപ് സത്യത്തിലും ധർമത്തിലും നീതിയിലും ന്യായത്തിലും ജീവിക്കാൻ കെല്പുള്ള ഒരു സമൂഹത്തെ വാർത്തെടുത്ത ഒരു വിപ്ലവകാരി ജീവിച്ചിരുന്നു …
അദ്ദേഹത്തിൻറെ പേര് മുഹമ്മദ് ഇബ്നു അബ്‌ദുല്ലാഹ് എന്നാണ് ! അബ്ദുല്ലയുടെ മകൻ മുഹമ്മദ് !!
ഇരട്ടത്താപ്പിൻറെ വിപ്ലവമല്ലത് !
ഇന്നോവക്കാറിൽ മാഷാഹ് അല്ലാഹ് സ്റ്റിക്കർ ഒട്ടിക്കുന്ന വിപ്ലവമല്ലത് !
കൂടെ നില്ക്കുനവന്റെ കുതികാൽ വെട്ടുന്ന വിപ്ലവമല്ലത്
കൂടെ നടക്കുന്നവൻറെ പള്ളയ്ക്ക് കത്തിക്കയറ്റുന്ന വിപ്ലവുമല്ലത്
തുറന്ന് നോക്കടാ ആ കിതാബുകൾ !!