ചലച്ചിത്ര മേളയിലെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്.
കൂവി വിളി എന്ന് പറഞ്ഞ് അത് വലുതാക്കരുത് ആരോ എന്തോ ബഹളമുണ്ടാക്കി, അത് കാണാന്‍ വലിയ പ്രേക്ഷക സമൂഹവും ഉണ്ടായി. ഒരു വീഴ്ചയും നടത്തിപ്പിലില്ല.
ഞാന്‍ കോഴിക്കോട്ടുകാരനാണ്, വയനാട്ടില്‍ ഒരു വീടുണ്ട്. അവിടെ ആ വീട് നോക്കുന്നയാള്‍ നാടന്‍ നായകളെ വളര്‍ത്തുന്നുണ്ട് ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കും. ഞാന്‍ ആ വീടിന്റെ ഉടമസ്ഥന്‍ ആണെന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല, പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട് അതുകൊണ്ടുതന്നെ തല്ലി പുറത്താക്കാറില്ല അദ്ദേഹം പറഞ്ഞു.