X

രഞ്ജി:ഹരിയാനക്കെതിരെ കേരളം തിരിച്ചടിക്കുന്നു

ജയ്പ്പൂര്‍:ഹരിയാനക്കതെിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. മാന്‍സിംഗ് സ്‌റ്റേഡിയത്തില്‍ മല്‍സരത്തിന്റെ രണ്ടാം ദിവസം കളി പിരിയുമ്പോള്‍ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 170 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 304 റണ്‍സാണ് ഹരിയാന ഒന്നാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ വിഷ്ണു വിനോദ്, ഭവിന്‍ താക്കര്‍ എന്നിവരാണ് കേരളത്തിന് തകര്‍പ്പന്‍ തുടക്കം നല്‍കിയത്. 70 പന്തില്‍ നിന്നും ഏകദിന വേഗതയില്‍ 58 റണ്‍സ് സ്വന്തമാക്കിയ വിഷ്ണു പുറത്തായത് മാത്രമാണ് രണ്ടാം ദിവസം കേരളത്തിന് തിരിച്ചടിയായത്. പകരമെത്തിയ നായകന്‍ രോഹന്‍ പ്രേമാവട്ടെ തകര്‍പ്പന്‍ ഫോമില്‍ 96 പന്തില്‍ നിന്നും പുറത്താവാതെ 51 റണ്‍സ് നേടിയിട്ടുണ്ട്.
നേരത്തെ കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റ് വേട്ടയുമായി സന്‍ജീവ് വാര്യരാണ് ഹരിയാനയെ നിയന്ത്രിച്ചത്. 80 റണ്‍സ് മാത്രം നല്‍കിയായിരുന്നു ഈ നേട്ടം. വിനോദ് കുമാര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 92 റണ്‍സ് നേടിയ ആര്‍.പി ശര്‍മ മാത്രമാണ് പൊരുതി നിന്നത്. വാലറ്റത്തില്‍ വന്ന പഹാല്‍ 54 റണ്‍സ് നേടി. ഇന്ന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി മല്‍സരത്തില്‍ പിടിമുറുക്കാനാണ് കേരളത്തിന്റെ പ്ലാന്‍.

chandrika: