കൃഷ്ണഗിരി: ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി സെമി ഫൈനലിലിറങ്ങിയ കേരളം ഉമേഷ് യാദവിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ടോസ് നേടിയ വിദര്‍ഭ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് പിഴുത ഉമേഷ് യാദവിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സില്‍ ഒതുങ്ങി. രജനീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റ് നേടി.
മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്നത്. 37 റണ്‍സോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (22), ബേസില്‍ തമ്പി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.
ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ പരിക്കേറ്റ സഞ്ജു സാംസണ് പകരം കെ.ബി അരുണ്‍ കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയാണ് കേരളം കളത്തിലിറങ്ങിയത്.