രഞ്ജി ട്രോഫി; രണ്ടാം ദിനവും ആറാടി കേരളം

രഞ്ജി ട്രോഫിയില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 418 റണ്‍സെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീനും (149) ആദിത്യ സര്‍വതെയുമാണ് (10) ക്രീസില്‍.

206ന് നാല് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിനായി അസ്ഹറുദ്ദീന്‍ 303 പന്തുകളും സല്‍മാന്‍ നിസാര്‍ 202 പന്തുകളും നേരിട്ടു. 195 പന്തുകള്‍ നേരിട്ട് 69 റണ്‍സെടുത്താണ് സച്ചിന്‍ ബേബി മടങ്ങിയത്. അഹമ്മദ് ഇമ്രാന്‍ 66 പന്തുകളില്‍ 24 റണ്‍സെടുത്തു.

മൂന്നാം ദിനവും ഗുജറാത്തിനെ തകര്‍ക്കാനാകും കേരളത്തിന്റെ ശ്രമം. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയവരാകും ഫൈനലില്‍ എത്തുക. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുക എന്നത് തന്നെയാണ് കേരളത്തിന്റെ ലക്ഷ്യവും. അതേ സമയം ഇരു ടീമും ഒരു ഇന്നിങ്‌സ് മാത്രമാണ് കളിച്ചതെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റ് നോക്കിയാകും ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക.

അതേസമയം, രഞ്ജി ട്രോഫിയില്‍ കേരളം ഇതുവരെ ഫൈനലില്‍ എത്തിയിട്ടില്ല. 2018-19 സീസണില്‍ സെമിയിലെത്തിയതാണ് കേരളത്തിന്റെ ഇതിന് മുമ്പുള്ള മികച്ചനേട്ടം.

webdesk18:
whatsapp
line