ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ മുന്‍ അസം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയ്. രഞ്ജന്‍ ഗോഗോയ് ബിജെപിയുടെ അസം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് തരുണ്‍ ഗോഗോയ്. രഞ്ജന്‍ ഗോഗോയ് പരിഗണന പട്ടികയിലുണ്ടെന്ന് തരുണ്‍ ഗോഗോയ് പറയുന്നു. വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് മുന്‍ അസം മുഖ്യമന്ത്രി പറയുന്നത്.
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആദ്യമായാണ്. അദ്ദേഹം പുറപ്പെടുവിച്ച പല നിര്‍ണായക വിധികളുടേയും ഫലമാണ് രാജ്യസഭാംഗത്വമെന്ന് ആക്ഷേപമുണ്ട്.