X
    Categories: main stories

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ട്

ഗുവാഹതി: ബാബരി മസ്ജിദ് അടക്കമുള്ള വിഷയങ്ങളില്‍ സംഘപരിവാറിന് അനുകൂലമായി വിധി പറഞ്ഞ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അസമില്‍ ബിജെപിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ആണ് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. ബിജെപിയുടെ നോമിനിയായി രാജ്യസഭാംഗത്വം സ്വീകരിക്കാമെങ്കില്‍ അദ്ദേഹത്തിന് ബിജെപി മുഖ്യമന്ത്രിയാവുന്നതിന് തടസ്സമുണ്ടാവില്ലെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തി വിശാല സഖ്യം രൂപീകരിക്കുമെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. എഐയുഡിഎഫ്, ഇടത് പാര്‍ട്ടികള്‍, അസം ഗണപരിഷത് തുടങ്ങിയ മുഴുവന്‍ പാര്‍ട്ടികളേയും ബിജെപിക്കെതിരെ അണിനിരത്തും. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള മുഴുവന്‍ പാര്‍ട്ടികളേയും മുന്നണിയില്‍ ചേര്‍ക്കുമെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞു.

2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. അസം ഗണപരിഷത്, ബിപിഎഫ് എന്നീ പാര്‍ട്ടികളുടേയും ഒരു സ്വതന്ത്ര എംഎല്‍എയുടേയും പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: