X
    Categories: indiaNews

എംപി ശമ്പളം വാങ്ങാതെ രഞ്ജന്‍ ഗൊഗോയ്; സ്വീകരിക്കുന്നത് ബത്ത മാത്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള ശമ്പളം കൈപറ്റാതെ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ത്യ ടുഡേയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയില്‍ രാജ്യസഭ സെക്രട്ടേറിയറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി 2020 മാര്‍ച്ച് 24ന് ഗൊഗോയി രാജ്യസഭ സെക്രട്ടറി ജനറലിന് കത്തെഴുതിയിരുന്നു.

യാത്രാബത്തയും താമസച്ചെലവും ഒഴികെ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും കൈപ്പറ്റാനാണ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസിനുള്ള പെന്‍ഷന്‍ എന്ന നിലയില്‍ 82,301 രൂപയാണ് പ്രതിമാസം ഗൊഗോയിക്ക് ലഭിക്കുന്നത്.

രാജ്യസഭാംഗം എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ മാത്രം സ്വീകരിക്കുന്ന രണ്ട് എ.പിമാരുണ്ട്. പ്രൊഫ. മനോജ് കുമാര്‍ ഝായും പ്രൊഫ. രാകേഷ് സിന്‍ഹയുമാണ് ആനുകൂല്യങ്ങള്‍ മാത്രം കൈപ്പറ്റുന്നവര്‍.

Test User: