X

അയോധ്യ കേസില്‍ വിധി പറഞ്ഞശേഷം താജിലെത്തി ജഡ്ജിമാര്‍ക്കൊപ്പം വൈന്‍ കുടിച്ചെന്ന് രഞ്ജന്‍ ഗൊഗോയി

അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലായിരുന്നു താന്‍ എന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി. താജ് ഹോട്ടലില്‍ വെച്ച് ഡിന്നര്‍ കഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആത്മകഥയായ ജസ്റ്റിസ് ഫോര്‍ ദി ജഡ്ജിലാണ് ഗൊഗോയിയുടെ വെളിപ്പെടുത്തല്‍.

സെക്രട്ടറി ജനറല്‍, വിധിന്യായത്തിന് ശേഷം കോര്‍ട്ട് നമ്പര്‍ 1 ന് മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ഒരു ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചിരുന്നെന്നും അന്ന് വൈകുന്നേരം താന്‍ ജഡ്ജിമാരേയും കൂട്ടി താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് ഡിന്നറിനായി പോയിയെന്നും ഗൊഗോയി പറഞ്ഞു. ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനുമാണ് അവിടെനിന്ന് കഴിച്ചത്തെന്നും ഗൊഗോയി പറഞ്ഞു.

അയോധ്യ കേസില്‍ വിധി പറഞ്ഞത് 2019 നവംബര്‍ 9 നാണ്. രഞ്ജന്‍ ഗൊഗോയും നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞിരുന്നത്. ഏകകണ്ഠമായാണ് അയോധ്യക്കേസില്‍ അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞ്. അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

Test User: