ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി. ശശികലയെ കസ്റ്റഡിയില്‍ താമസിപ്പിച്ചിരിക്കുന്ന റാന്നി പൊലിസ് സ്‌റ്റേഷന്‍ 2000 ത്തിലധികം ശബരി മല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുന്നു . കെ പി ശശികല ഉപവാസത്തിലാണ്. ശശികലയെ പൊലീസ് തിരിച്ചു കൊണ്ടു പോയി സന്നിധാനത്ത് തൊഴുവിക്കണമെന്നും അന്യായമായി അറസ്റ്റു ചെയ്ത പൊലിസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റാന്നി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്‍ ശശികലയെ കസ്റ്റഡിയില്‍ വയ്ക്കും.
തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ!ഞ്ച് മണിക്കൂര്‍ തട!ഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്തും അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്