ഡല്‍ഹി: ഒക്ടോബറില്‍ രാജ്യത്തെല്ലാവര്‍ക്കും കോവിഡ് പ്രതിരോധ മരുന്ന് നല്‍കാന്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തിലുറച്ച് മുന്നോട്ട് പോവുകയാണ് റഷ്യ. എന്നാല്‍ മാനദണ്ഡങ്ങല്‍ പാലിക്കാതെ, അവസാന ഘട്ട പരീക്ഷണം പോലും പൂര്‍ത്തിയാകാതെ ധൃതി പിടിച്ച് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക്5 വാക്‌സീന്റെ സുരക്ഷയെയും കാര്യക്ഷമതയെയും സംബന്ധിച്ച് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും ആശങ്ക പ്രകടിപ്പിച്ചു.
വാക്‌സീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും പക്ഷേ, അതിനു മുന്‍പ് സ്പുട്‌നിക്5ന്റെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ഡോ. ഗുലേറിയ പറയുന്നു. വാക്‌സീന് പാര്‍ശ്വ ഫലങ്ങളൊന്നും ഉണ്ടാകില്ലെന്നും അത് മതിയായ പ്രതിരോധ ശേഷി നല്‍കുമെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും എയിംസ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.