Categories: main stories

അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പിഎംഎ സലാമിന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല

മലപ്പുറം: അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പുനലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു. പിഎംഎ സലാമിന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയതായും തങ്ങള്‍ അറിയിച്ചു.

കെപിഎ മജീദ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നല്‍കിയത്. പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനുള്ള പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ലീഗ് മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനലൂരിലും പേരാമ്പ്രയിലും അന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line