ന്യൂഡല്‍ഹി: ബോളിവുഡ് സിനിമകള്‍ക്കെതിരെയുള്ള ബഹിഷ്കരണാഹ്വാനങ്ങള് തുടര്‍ക്കഥയാവുകയാണ്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ബ്രഹ്മാസ്ത്രക്കെതരെയാണ് ഇപ്പോള്‍ ഒരു വിഭാഗം ബഹിഷ്കരണാഹ്വാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ ആണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്താണ് സിനിമക്ക് എതിരെ കാമ്പെയിന് നടക്കുന്നത്.