വീട്ടില്‍ നിന്ന് പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാര്‍ത്ഥി വിശപ്പ് സഹിക്കാന്‍ ആവാതെ തിരിച്ചെത്തി. അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തില്‍ ഒളിച്ചിരുന്ന 14 കാരനാണ് മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കിയത്.
ആലപ്പുഴ ഹരിപ്പാട് ആണ് സംഭവം. രാവിലെ ആറുമണിയോടെ പുറത്തേക്ക് പോയ വിദ്യാര്‍ത്ഥി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താതെ ആയതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത്. ചുറ്റുഭാഗം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്,റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി എല്ലായിടത്തും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ശ്രമം തുടര്‍ന്നു. അതിനിടെ വീടിനു സമീപം ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ചിരുന്ന വിദ്യാര്‍ത്ഥി ഉച്ചയോടെ വീട്ടില്‍ തിരികെ എത്തുകയായിരുന്നു. ഹരിപ്പാട് പൊലീസ് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.