നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ പുതിയ ചിത്രം രാമലീല കാണണമെന്ന മഞ്ജുവാര്യരുടെ പരാമര്‍ശത്തിനെതിരെ നടി രമ്യാ നമ്പീശന്‍ രംഗത്ത്. മഞ്ജുവാര്യര്‍ നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റേതല്ലെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ തന്നെ നല്‍കണം. ഇനിയൊരാള്‍ക്കും അത്തരത്തില്‍ കുറ്റകൃത്യം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തില്‍ ശിക്ഷ വിധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചത് അത്യപൂര്‍വവും ക്രൂരവുമായ കുറ്റമാണ്. സത്യം തെളിയിക്കാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും തയാറാണെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. താരസംഘടനയായ അമ്മയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് താന്‍ കത്തു നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് ദിവസള്‍ക്കു മുമ്പാണ് രാമലീല കാണണമെന്ന് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു പറഞ്ഞത്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.
മഞ്ജുവാര്യര്‍ക്കെതിരെ രമ്യാ നമ്പീശന്‍; പരാമര്‍ശം വ്യക്തിപരം
Ad

