ഇനി ആലത്തൂരിനൊപ്പം നിലയുറപ്പിക്കാന്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നിലവില്‍ പാര്‍ട്ടി തന്നിരിക്കുന്ന ഉത്തരവാദിത്വം വലുതാണ്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജി വയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം എന്നായിരുന്നു അന്ന് കിട്ടിയ മറുപടിയെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രമ്യ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാനായെന്ന ചാരുതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. സ്ഥാനാര്‍ത്ഥിയായി ആലത്തൂര്‍ ജനത ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്, വിജയം സുനിശ്ചിതവുമാണ്.തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ നല്‍കിയ പ്രവര്‍ത്തകരെ മണ്ഡലത്തിലെത്തി സന്ദര്‍ശിക്കും. നാളെ മുതല്‍ സന്ദര്‍ശനം ആരംഭിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.