പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് തനിക്ക് കാര്‍ വാങ്ങിത്തരുന്നത് വിവാദമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ് രമ്യ നിലപാട് വ്യക്തമാക്കിയത്.
രമ്യക്ക് 14 ലക്ഷം രൂപയുടെ മഹീന്ദ്ര മറാസോ കാര്‍ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്ത് വാങ്ങാന്‍ തീരുമാനിച്ചത്. ഇത് വിവാദമാക്കാന്‍ സി.പി.എം ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മുല്ലപ്പള്ളി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത്. താനാണെങ്കില്‍ ആ പണം സ്വീകരിക്കില്ലെന്നും എം.പിമാര്‍ക്ക് വാഹനം വാങ്ങാന്‍ വായ്പ ലഭിക്കുമെന്നും രമ്യക്ക് വായ്പ വാങ്ങാന്‍ ഇപ്പോള്‍ ശേഷിയുണ്ടെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
രമ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: