X
    Categories: indiaNews

രാമനവമി ആഘോഷങ്ങള്‍ അടുത്തതോടെ വടക്കേഇന്ത്യയിലെ പള്ളികളും ദര്‍ഗകളും മൂടി

രാമനവമി ആഘോഷങ്ങള്‍ അടുത്തതോടെ വടക്കേഇന്ത്യയിലെയും തെലുങ്കാനയിലെയും പള്ളികളും ദര്‍ഗകളും ഷീറ്റ് കൊണ്ട് മൂടി. രാമനവമി ആഘോഷങ്ങളിലെ കഴിഞ്ഞവര്‍ഷത്തെ ആക്രമണം ഭയന്ന് വടചക്കേഇന്ത്യയിലെ പല മസ്ജിദുകളും ദര്‍ഗകളും ഷീറ്റ് കൊണ്ട് മൂടി. കഴിഞ്ഞവര്‍ഷം ഈ ദിനത്തില്‍ രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിലാണ് സംഘപരിവാറുകാര്‍ പള്ളികള്‍ ആക്രമിച്ച് കൊടികെട്ടിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയെങ്കിലും പ്രതിഷേധിച്ച മുസ്്‌ലിംകളുടെ വീടുകള്‍ മധ്യപ്രദേശിലും ഡല്‍ഹിയിലും മറ്റും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു ബി.ജെ.പി സര്‍ക്കാരുകള്‍. ഇത്തവണയും അത്തരം ഭീഷണി ഭയന്നാണ് പള്ളികള്‍ റമസാന്‍ കാലത്ത് പോലും മറച്ചുവെക്കുന്നത്. സംഭവത്തെക്കുറിച്ച് പക്ഷേ അറിയില്ലെന്ന ഭാവത്തിലാണ് ഭരണകൂടങ്ങള്‍. അക്രമം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്നും ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.

തെലുങ്കാനയിലെ പള്ളിയുടെ ചിത്രമാണ് വാര്‍ത്തക്കൊപ്പം. നാളെയാണ് രാമനവമി ഘോഷയാത്രകള്‍ അരങ്ങേറുക. മുസ്്്‌ലിംകള്‍ക്കെതിരായ അക്രമത്തിന് കോപ്പുകൂട്ടുന്ന അവസരമായാണ് ഇത്തവണയും ആഘോഷത്തെ സംഘപരിവാറുകാര്‍ മാറ്റിയിരിക്കുന്നത.് ഹൈദരാബാദിലെ ചാര്‍മിനാര്‍ മന്ദിരത്തിന് സമീപം ക്ഷേത്രം സ്ഥാപിച്ച് അവിടെയും പൂജയും മറ്റും ആരംഭിച്ചിട്ടുണ്ട്. ഇവിടെയടുത്താണ ്പ്രസിദ്ധമായ മക്ക മസ്ജിദ്.

Chandrika Web: