X

രാഷ്ട്രപതിയായി രാം കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.എസ് ഖേഹര്‍ സത്യവാചകം ചൊല്ലി കൊടുത്തു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ.ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ 21 ആചാരവെടി മുഴക്കിയ ശേഷം പ്രണബ് മുഖര്‍ജി പുതിയ രാഷ്ട്രപതിക്ക് കസേര കൈമാറി. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് മുമ്പ് ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് കോവിന്ദ് പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിയും പുതിയ രാഷ്ട്രപതിയും ഒരേ വാഹനത്തിലാണ് പാര്‍ലമെന്റില്‍ എത്തിയത്.

chandrika: