X

മയക്കുവെടി വയ്ക്കേണ്ടത് വനം മന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

കോട്ടയം കണമലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മയക്കുവെടി വയ്ക്കേണ്ടത് വനം മന്ത്രിക്കാണെന്നും മന്ത്രിക്ക് സ്ഥലകാലബോധം ഇല്ലാതായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം എന്നാവശ്യപ്പെട്ടുകൊണ്ട് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ചലിൽ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കൊന്നതും നായാട്ട് സംഘം അക്രമിച്ചത് കൊണ്ടാണോ
എന്നും ചെന്നിത്തല ചോദിച്ചു.

webdesk15: