മുതലപ്പൊഴി അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ ദാരുണമായ സംഭവങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 69 മനുഷ്യ ജീവനുകളാണ് ഇവിടെ നഷ്ടപ്പെട്ടത്. ഈ പൊഴിയെ സംബന്ധിച്ച് പഠനം വേണമെന്നും ഡ്രജിങ് ഉണ്ടാകണം എന്നുമുള്ള ആവശ്യങ്ങളൊന്നും ഗവൺമെന്റ് ചെവിക്കൊള്ളുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഗവൺമെൻറ് ഉത്തരവാദിത്വത്തോട് കൂടി പെരുമാറുകയും ഇവരുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴി അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതം നൽകണമെന്ന് രമേശ് ചെന്നിത്തല

